Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MC Road

എംസി റോഡില്‍ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: എം​​​സി റോ​​​ഡി​​​ല്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യ്ക്കും കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ ആ​​​റൂ​​​ര്‍ ചാ​​​ന്ത്യം ക​​​വ​​​ല​​​യ്ക്കു സ​​​മീ​​​പം കാ​​​റി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ചു. അ​​​ഞ്ച​​​ല്‍പ്പെ​​​ട്ടി സ്വ​​​ദേ​​​ശി ചാ​​​യേ​​​ലി​​​ല്‍ പു​​​ത്ത​​​ന്‍പു​​​ര​​​യി​​​ല്‍ റോ​​​യ് വ​​​ര്‍ഗീ​​​സ് (60) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് കൂ​​​ത്താ​​​ട്ടു​​​കു​​​ളം ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബൈ​​​ക്കി​​​ൽ പ​​​ണ്ട​​​പ്പി​​​ള്ളി ഭാ​​​ഗ​​​ത്തു​​​നി​​​ന്നു മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​ര്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ റോ​​​യി​​​യെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്‌​​​മോ​​​ര്‍ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍ക്ക് വി​​​ട്ടു​​​ന​​​ല്‍കി. അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ കാ​​​റി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രും പ​​​രി​​​ക്കേ​​​ല്‍ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ-കൂ​​​ത്താ​​​ട്ടു​​​കു​​​ളം എം​​​സി റോ​​​ഡി​​​ല്‍ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ലീ​​​സെ​​​ത്തി റോ​​​ഡി​​​ല്‍നി​​​ന്നു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്ത് ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.

Latest News

Up